ഓണത്തിന് ഒരാഴ്ച മുമ്പ്ഒരു ടെക്സ്റ്റൈൽ കട
കഴിഞ്ഞ വർഷം ഓണത്തിന് നിങ്ങൾ 2,000 നോട്ടീസ് അടിച്ചു. പത്രത്തിനൊപ്പം വീടുകളിൽ എത്തിച്ചു.
എത്ര പേർ അത് വായിച്ചു? അറിയില്ല. എത്ര പേർ നോട്ടീസ് കണ്ടിട്ട് കടയിൽ വന്നു? അതും അറിയില്ല. കുറെയെണ്ണം മീൻ പൊതിയാൻ പോയി എന്നു മാത്രം അറിയാം.
ഈ വർഷം വീണ്ടും അതേ ചോദ്യം. നോട്ടീസ് അടിക്കണോ? അതോ വേറെ വഴിയുണ്ടോ?
വേറെ വഴിയുണ്ട്. കടയിൽ ഒരിക്കൽ വന്നവരുടെ ഫോണിലേക്ക് നേരിട്ട് പറയുക.
ചെറിയ കടയ്ക്ക് മാർക്കറ്റിംഗ് എന്നാൽ ഇത്രയേ ഉള്ളൂ. വലിയ പരസ്യമല്ല. അറിയാവുന്നവരോട് ശരിയായ സമയത്ത് ഒരു വാക്ക്.
മാർക്കറ്റിംഗ് എന്നാൽ എന്താണ്?
മാർക്കറ്റിംഗ് എന്നു കേൾക്കുമ്പോൾ ടിവി പരസ്യവും വലിയ ഫ്ലക്സുമാണ് ഓർമ്മ വരിക. ഒരു ചെറിയ കടയ്ക്ക് അതൊന്നും വേണ്ട.
പുതിയ ഒരാളെ കടയിൽ എത്തിക്കുന്നതിനേക്കാൾ എളുപ്പമാണ് ഒരിക്കൽ വന്ന ആളെ വീണ്ടും വരുത്തുന്നത്. അവർക്ക് കട അറിയാം, വഴി അറിയാം, നിങ്ങളെ അറിയാം. വരാൻ ഒരു കാരണം കൊടുത്താൽ മതി.
നോട്ടീസ്
- അടിക്കാനും വീടുകളിൽ എത്തിക്കാനും ചെലവ്
- ആർക്കൊക്കെ കിട്ടി എന്ന് അറിയില്ല
- കടയെ അറിയാത്തവർക്കും പോകും
- എത്ര പേർ വന്നു എന്ന് അറിയില്ല
ഫോണിലേക്ക് നേരിട്ട്
- ഒരു മെസേജ് എഴുതിയാൽ മതി
- എത്ര പേർക്ക് കിട്ടി എന്ന് കാണാം
- കടയെ അറിയാവുന്നവർക്കു മാത്രം
- എത്ര പേർ കടയിൽ വന്നു എന്ന് കാണാം
ഒരു ഓഫർ, മൂന്ന് സ്റ്റെപ്പ്
സ്റ്റെപ്പ് 1: ഓഫർ എഴുതുക
ഒന്നോ രണ്ടോ വരി മതി. എന്താണ് ഓഫർ, എന്നു വരെ, എങ്ങനെ കിട്ടും. നീണ്ട മെസേജ് ആരും വായിക്കില്ല.
ഓണം ഓഫർ
ഈ ശനിയും ഞായറും എല്ലാ സാരികൾക്കും 10% കിഴിവ്. ഈ മെസേജ് കൗണ്ടറിൽ കാണിച്ചാൽ മതി.
ശനിയാഴ്ച വരാം.
സ്റ്റെപ്പ് 2: ആർക്ക് അയക്കണം എന്ന് തിരഞ്ഞെടുക്കുക
എല്ലാവർക്കും ഒരേ മെസേജ് അയക്കണമെന്നില്ല. കസ്റ്റമർ ബുക്കിലെ വിവരം വെച്ച് ആർക്കൊക്കെ അയക്കണം എന്ന് തീരുമാനിക്കാം. സ്ഥിരം വരുന്നവർക്ക് ഒരു നന്ദി. കുറച്ചു നാളായി കാണാത്തവർക്ക് ഒരു ക്ഷണം.
Send to
സ്റ്റെപ്പ് 3: ഫലം നോക്കുക
നോട്ടീസിന് ഒരിക്കലും തരാൻ പറ്റാത്തത് ഇതാണ്. അയച്ച ഓഫർ എത്ര പേർക്ക് കിട്ടി, അതിൽ എത്ര പേർ കടയിൽ വന്നു എന്ന് കാണാം.
ഓഫർ മാത്രമല്ല: കൂപ്പണും പോയിന്റും
കസ്റ്റമറെ വീണ്ടും വരുത്താൻ രണ്ടു വഴി കൂടിയുണ്ട്.
കൂപ്പൺ. "അടുത്ത തവണ വരുമ്പോൾ ₹50 കിഴിവ്" എന്നു പറയുന്ന ഒരു ചീട്ട്. അടുത്ത തവണ വരാൻ ഒരു കാരണം.
പോയിന്റ്. ഓരോ തവണ വാങ്ങുമ്പോഴും കസ്റ്റമർക്ക് പോയിന്റ് കിട്ടും. പോയിന്റ് കൂടിയാൽ ഒരു സമ്മാനമോ കിഴിവോ. ചായക്കടയിലെ "പത്തു ചായ കുടിച്ചാൽ ഒന്ന് ഫ്രീ" കാർഡിന്റെ ഫോൺ രൂപം.
Valid till 30 Nov
7 of 10. Three more for a free chaya.
എപ്പോൾ അയക്കണം?
ദിവസവും മെസേജ് അയച്ചാൽ ആളുകൾ മടുക്കും. മാസത്തിൽ രണ്ടോ മൂന്നോ തവണ മതി. നല്ല അവസരങ്ങൾ:
- ഉത്സവങ്ങൾഓണം, വിഷു, ക്രിസ്മസ്, പെരുന്നാൾ.
- പുതിയ സ്റ്റോക്ക്പുതിയ സാധനം കടയിൽ എത്തിയ ദിവസം.
- തിരക്കു കുറഞ്ഞ ദിവസംആളു കുറവുള്ള ദിവസങ്ങളിൽ ഒരു ചെറിയ ഓഫർ.
- കാണാതായവർകുറച്ചു നാളായി വരാത്തവർക്ക് ഒരു ക്ഷണം.
സാധാരണ ചോദിക്കാറുള്ള സംശയങ്ങൾ
എന്റെ കൈയിൽ കസ്റ്റമേഴ്സിന്റെ നമ്പർ ഇല്ല. എന്തു ചെയ്യും?
ഇന്നു മുതൽ ബിൽ അടിക്കുമ്പോൾ നമ്പർ ചോദിച്ചു തുടങ്ങാം. ഒരു മാസം കൊണ്ട് നല്ലൊരു ലിസ്റ്റ് ആകും. കസ്റ്റമർ ബുക്ക് അതിനു വേണ്ടിയാണ്.
എപ്പോഴും കിഴിവ് കൊടുത്താൽ നഷ്ടമാകില്ലേ?
ഓഫർ എന്നാൽ കിഴിവ് മാത്രമല്ല. പുതിയ സ്റ്റോക്ക് വന്നു എന്ന് പറയുന്നതും ഒരു ഉത്സവാശംസ അയക്കുന്നതും മാർക്കറ്റിംഗ് തന്നെയാണ്. കിഴിവ് വല്ലപ്പോഴും മതി.
മെസേജ് എഴുതാൻ എനിക്ക് അറിയില്ല.
കടയിൽ കസ്റ്റമറോട് സംസാരിക്കുന്ന പോലെ എഴുതിയാൽ മതി. എന്ത്, എപ്പോൾ, എങ്ങനെ. ഈ മൂന്നും ഉണ്ടെങ്കിൽ മെസേജ് റെഡി.
Instagram-ൽ പോസ്റ്റ് ഇടുന്നതും ഇതും ഒന്നാണോ?
അല്ല. Instagram പുതിയ ആളുകൾ കടയെ കാണാനാണ്. ഇത് ഇതിനകം കസ്റ്റമേഴ്സ് ആയവരെ വീണ്ടും വരുത്താനാണ്. രണ്ടും ഗുണം ചെയ്യും.
നിങ്ങളുടെ കടയിൽ ഇത് നടക്കാറുണ്ടോ?
ഒന്നും ഇല്ലേ? എങ്കിൽ നിങ്ങളുടെ കസ്റ്റമേഴ്സ് നിങ്ങളെ മറന്നിട്ടില്ല.
ചുരുക്കത്തിൽ
- ചെറിയ കടയ്ക്ക് മാർക്കറ്റിംഗ് എന്നാൽ അറിയാവുന്ന കസ്റ്റമേഴ്സിനെ വീണ്ടും വരുത്തൽ.
- ഓഫർ എഴുതുക, ആർക്കെന്ന് തിരഞ്ഞെടുക്കുക, ഫലം നോക്കുക.
- കൂപ്പണും പോയിന്റും വീണ്ടും വരാൻ ഒരു കാരണം കൊടുക്കും.
- കുറച്ചു മെസേജ് മതി, പക്ഷേ ശരിയായ സമയത്ത്.